കണ്ണൂരിൽ വീട്ടമ്മയെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി
Friday, July 19, 2024 5:48 AM IST
കണ്ണൂർ: വീട്ടമ്മയെ പുഴയിൽ കാണാതായി. മാതമംഗലം പെരുവാമ്പയിൽ ആണ് സംഭവം. കോടൂർ മാധവി (70) നെയാണ് കാണാതായത്.
വീട്ടിന് സമീപത്തെ പുഴയിലാണ് ഇവർ ഒഴുക്കിൽപെട്ടത്. തുടർന്ന് പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതേസമയം കണ്ണൂരിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. തീരങ്ങളിൽ അടക്കം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.