കനത്ത മഴ; മദ്രസ കെട്ടിടം തകർന്നുവീണു
Thursday, July 18, 2024 10:32 PM IST
തൃശൂര്‍: കനത്ത മഴയെ തുടർന്ന് തൃശൂര്‍ കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസ തകർന്നത്.
മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയിരിക്കുകയായിരുന്നു.