വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി
Thursday, July 18, 2024 8:25 PM IST
കണ്ണൂർ: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പാനൂർ കെകെവിപിആർ മെമ്മോറിയൽ എച്ച്എസ്എസിലെ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.
വൈകുന്നേരം സ്കൂൾ വിട്ടശേഷം വിദ്യാർഥികളെയും കൊണ്ട് മടങ്ങുന്ന വഴി കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ് കുടുങ്ങിയത്. തുടർന്ന് വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു.
അതേസമയം റോഡിൽ വെള്ളക്കെട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.