ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; ശുചീകരണത്തിന് സ്ഥിരം സമിതി
Thursday, July 18, 2024 2:58 PM IST
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം റെയിൽവേയും ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം വകുപ്പും നഗരസഭയ്ക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്.
കൂടാതെ, ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയിൽവേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും.