വാഹനം മാറ്റാൻ ഹോണടിച്ചു; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം
Thursday, July 18, 2024 10:24 AM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ നടുറോഡിൽവച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ സുബൈറിനാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെ രാവിലെ 7.30 ഓടെയാണ് സംഭവം. മുമ്പിൽ കിടക്കുന്ന കാർ മാറ്റാനാവശ്യപ്പെട്ട് സുബൈർ ഹോൺ മുഴക്കി.
ഇത് ചോദ്യം ചെയ്ത് കാർ ഡ്രൈവർ സുബൈറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.