ഛത്തീസ്ഗഡിൽ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
Thursday, July 18, 2024 10:01 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ നക്സലുകൾ നടത്തിയ സ്ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
സ്ഫോടനത്തിൽ നാല് ജവാന്മാർക്ക് പരിക്കുണ്ട്. ഇവർ നിലവിൽ പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം.
ബുധനാഴ്ച രാത്രി നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് സൈനികർ തിരിച്ചുവരുന്നതിനിടെയായിരുന്നു സംഭവം.