ക്വാറിയില്‍ കാണാതായ ഇതരസംസ്ഥാനത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Thursday, July 18, 2024 8:32 AM IST
മലപ്പുറം: മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ ഇതരസംസ്ഥാനത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിസ്ക് മണ്ഡിക(21) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. മറ്റ് രണ്ടു തൊഴിലാളികള്‍ക്കൊപ്പം തോട്ടുപൊയിലിലെ കരിങ്കല്‍ ക്വാറിയില്‍ നീന്താനിറങ്ങിയപ്പോൾ കാണാതാവുകയായിരുന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടുപൊയില്‍ അല്‍മദീന ക്രഷറിലെ തൊഴിലാളിയാണ്. ആറ് മാസം മുന്‍പാണ് ക്വാറിയില്‍ ജോലിക്കെത്തിയത്.