മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ലെ ക്വാ​റി​യി​ല്‍ കാ​ണാ​താ​യ ഇതരസംസ്ഥാനത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​ക്കാ​ര​ന്‍ ദി​സ്‌​ക് മ​ണ്ഡി​ക(21) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. മ​റ്റ് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം തോ​ട്ടു​പൊ​യി​ലി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ടു​പൊ​യി​ല്‍ അ​ല്‍​മ​ദീ​ന ക്ര​ഷ​റി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ആ​റ് മാ​സം മു​ന്‍​പാ​ണ് ക്വാ​റി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്.