സിക്കിമിൽ മുൻ മന്ത്രിയുടെ മൃതദേഹം കനാലിൽ
Thursday, July 18, 2024 7:27 AM IST
ഗാംഗ്ടോക്ക്: കാണാതായ സിക്കിം മുൻ മന്ത്രി ആർ.സി. പൗഡ്യാലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ സിലിഗുഡിക്ക് സമീപമുള്ള കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ധരിച്ചിരുന്ന വാച്ചും വസ്ത്രങ്ങളുമാണു മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. പക്യോങ് ജില്ലയിലെ ജന്മനാടായ ചോട്ടാ സിങ്താമിൽനിന്നു കഴിഞ്ഞ ഏഴിനാണ് പൗഡ്യാലിയെ കാണാതായത്.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. മൃതദേഹം നദിയിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു.