ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്
Thursday, July 18, 2024 6:46 AM IST
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരുവർഷം. വിപുലമായ പരിപാടികളാണ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും പ്രത്യേക പ്രാർഥനകൾ നടക്കും. തുടർന്ന് 10 ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ അനുസ്മരണ ചടങ്ങ് നടക്കും. ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.
വൈകിട്ട് മൂന്നിന് കോൺഗ്രസ് അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. എഐസിസിജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.