ജോ ബൈഡന് കോവിഡ്; ആശങ്ക വേണ്ടെന്ന് വൈറ്റ്ഹൗസ്
Thursday, July 18, 2024 6:34 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസും ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ലാസ്വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് പിടിപ്പെട്ടത്.
രോഗ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിനു നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒകോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കും. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും നന്ദി എന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ബൈഡൻ കുറിച്ചു.