ന്യൂ​ഡ​ൽ​ഹി : മ​ദ്യ​ന​യ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​ക​ൾ വി​ധി പ​റ​യാ​ൻ മാ​റ്റി. അ​തേ​സ​മ​യം കേ​ജ​രി​വാ​ളി​ന്‍റെ സ്ഥി​ര ജാ​മ്യ അ​പേ​ക്ഷ​യി​ൽ ജൂ​ലൈ 29ന് ​കോ​ട​തി വാ​ദം കേ​ൾ​ക്കും.

കേ​സി​ലെ സി​ബി​ഐ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്തും ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി​യാ​ണ് കേ​ജ​രി​വാ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ കേ​ജ​രി​വാ​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​നും ശ്ര​മി​ച്ചെ​ന്നും സി​ബി​ഐ കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു.

തെ​ളി​വു​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും കേ​ജ​രി​വാ​ൾ ജ​യി​ൽ മോ​ചി​ത​ൻ ആ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തെന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി ചൂ​ണ്ടി​കാ​ട്ടി.

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ആ​യി​രു​ന്ന​പ്പോ​ൾ ഒ​രു കാ​ര​ണ​വും കൂ​ടാ​തെ​യാ​ണ് കേ​ജ​രി​വാ​ളി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് സി​ബി​ഐ രം​ഗ​ത്ത് വ​ന്ന​തെ​ന്ന് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.