മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാൾ മരിച്ചു
Wednesday, July 17, 2024 3:54 PM IST
പൊന്നാനി: മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി സൈഫുന്നീസയാണ് മരിച്ചത്. 47 വയസായിരുന്നു.
പനി ബാധിച്ച് പൊന്നാനി താലൂക്കാശുപത്രിയില്‍ യുവതി ചികിത്സ തേടിയിരുന്നു. തുടന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്.
രോഗബാധയെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി ബാധിതരെ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നിർദേശം നൽകി.