ജോയിയുടെ മരണം: നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ജലപീരങ്കി പ്രയോഗിച്ചു
Wednesday, July 17, 2024 1:42 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയ പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. സമരക്കാരെ പിരിച്ചുവിടാൻ ലാത്തി വീശുകയും ചെയ്തു.