ട്രെയിനിൽ മൊബൈൽ മോഷണം; പ്രതി പിടിയിൽ
Wednesday, July 17, 2024 6:21 AM IST
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി സോമനെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പന്ത്രണ്ടായിരം രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
മോഷണ കേസിൽ ജയിലായിരുന്ന സോമൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.