ട്രംപിനെതിരായ വധശ്രമത്തിന് ഉപയോഗിച്ച തോക്ക് നിരോധിക്കണമെന്ന് ബൈഡൻ
Wednesday, July 17, 2024 6:19 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തിന് ഉപയോഗിച്ച തോക്ക് നിരോധിക്കണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
സെമി ഓട്ടോമാറ്റിക് റൈഫിളായ എആർ-15 ആണ് ആക്രമി ഉപയോഗിച്ചത്. ഈ ആയുധങ്ങൾ അമേരിക്കയുടെ തെരുവുകളിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവയെ നിരോധിക്കേണ്ട സമയമായെന്ന് ബൈഡൻ ലാസ് വെഗാസിൽ നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളർഡ് പീപ്പിൾ യോഗത്തിൽ പറഞ്ഞു.