ശാസ്ത്രാവബോധമുള്ള തലമുറ വേണം: മുഖ്യമന്ത്രി
Wednesday, July 17, 2024 4:09 AM IST
തിരുവനന്തപുരം: ശാസ്ത്രാവബോധമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ വിശാല ഇടപെടലുകൾ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ മികവ് അക്കാദമിക മുന്നേറ്റ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസരംഗം മികച്ചതാണെങ്കിലും ശാസ്ത്രവിഷയങ്ങളിൽ നമ്മുടെ കുട്ടികൾ പിന്നിലാണ്. ലോകോത്തര ശാസ്ത്രപ്രതിഭകളെ വാർത്തെടുക്കാൻ കഴിയുന്നില്ല.
സംസ്ഥാന സർക്കാർ ഇതിൽ സ്വയംവിമർശനം നടത്തുന്നുണ്ട്. അധ്യാപകരും ഇത് ഗൗരവമായെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.