ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: ഭൂപിന്ദര്‍ സിംഗ് ഹൂഡ
Wednesday, July 17, 2024 12:40 AM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപിന്ദര്‍ സിംഗ് ഹൂഡ. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയുടെ ഭരണം മടുത്തെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായിരിക്കും അവര്‍ ഇത്തവണ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്ലിലാഴ്മ, വിലക്കയറ്റം, ക്രമസമാധാനം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രചരണമെന്ന് ഹൂഡ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്ന നിലയിലാണ്. കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. സമസ്ത മേഖലകളിലും നിലവിലെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഹൂഡ കുറ്റപ്പെടുത്തി.