വൈദ്യുതി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് പോത്ത് ചത്തു
Tuesday, July 16, 2024 8:37 PM IST
ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ് പോത്ത് ചത്തു. ചെന്നിത്തല പുതുവേലിൽ ജനാർദ്ദൻ വളർത്തുന്ന പോത്താണ് ചത്തത്.
വീടിനു സമീപത്ത് ചിത്തിരപുരം ഭാഗത്തായുള്ള പുരയിടത്തിൽ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പോത്തിന്റെ കാലിൽ പൊട്ടിവീണ 11 കെവി ലൈൻ കുരുങ്ങിയ നിലയിലായിരുന്നു.
മൃഗഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. കർഷകന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.