തടവുപുള്ളികൾ ഏറ്റുമുട്ടി ; ഒരാൾക്ക് ഗുരുതര പരിക്ക്
Tuesday, July 16, 2024 5:18 PM IST
കാസർഗോഡ്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു. പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണുമാണ് ഏറ്റുമുട്ടിയത്.
ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
മനുവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.