റാഗിംഗ് പരാതി; നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Tuesday, July 16, 2024 11:57 AM IST
കൊച്ചി: റാഗിംഗ് പരാതിയില്‍ കൊച്ചി അമൃത നഴ്സിംഗ് കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ സ്വദേശി ഗോവിന്ദ്(22) മാവേലിക്കര സ്വദേശി സുജിത് കുമാര്‍(22) എന്നിവരാണ് പിടിയിലായത്.
കാമ്പസിന് പുറത്തുവച്ച് ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇവര്‍ക്കെതിരേ റാഗിംഗ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് ചേരാനല്ലൂര്‍ പോലീസ് അറിയിച്ചു.
കോളജില്‍ നേരത്തേയും റാഗിംഗുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെ കോളജ് അധികൃതര്‍ താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇവരുടെ സുഹൃത്തുക്കളായ ആളുകള്‍ക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നത്. ഇതോടെ കോളജ് മാനേജ്മെന്റ് പോലീസിന് പരാതി കൈമാറുകയായിരുന്നു.