ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടു: ഫൈസാബാദ് എംപി
Tuesday, July 16, 2024 12:53 AM IST
ലക്നോ: ബിജെപി എന്ത് യോഗം ചേര്‍ന്നിട്ടും കാര്യമില്ല ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ഫൈസാബാദ് എംപിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അവധേഷ് പ്രസാദ്. ലോക്സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ജനങ്ങളുടെ വിധിയെഴുത്ത് അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മതരാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും ഇനി അവര്‍ അധികാരത്തില്‍ വരില്ലെന്നും അവധേഷ് പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ബിജെപി സംസ്ഥാന വര്‍ക്കിംഗ് കമ്മറി യോഗം ചേര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എസ്പി എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ നിന്ന് വിജയിച്ച് ശ്രദ്ധേയനായ നേതാവാണ് അവധേഷ് പ്രസാദ്.