നാല് ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യത; 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം
Tuesday, July 16, 2024 12:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ അതി ശക്തമായ കാറ്റിന് സാധ്യത. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
50 കി.മീ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.