എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയം മാറ്റി ; പ്രതിഷേധവുമായി യാത്രക്കാർ
Monday, July 15, 2024 10:53 PM IST
മലപ്പുറം: രാത്രി 11 ന് പുറപ്പെടേണ്ട കരിപ്പൂർ - മസ്ക്കറ്റ് എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയം മാറ്റിയതിൽ പ്രതിഷേധം. രാത്രി പതിനൊന്നിന് പുറപ്പെടേണ്ട വിമാനം പുലർച്ചെ നാലിനെ പുറപ്പെടൂ.
വിമാനം വൈകുമെന്ന വിവരം ലഭിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയായിരുന്നു. സാങ്കേതിക തകരാർ മൂലമാണ് സമയത്തിൽ മാറ്റംവരുത്തിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരിക്കുന്നു.
സമയമാറ്റം നേരത്തെ അറിയിച്ചില്ലെന്നും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമയംമാറ്റിയ കാര്യം അറിഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു.