എം. ശിവശങ്കറിന് ചികിത്സാ ചിലവ് അനുവദിച്ച് സർക്കാർ
Monday, July 15, 2024 10:27 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവായി 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്.
ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.