മുംബൈയിൽ മറൈൻ ഡ്രൈവിൽ നിന്നും കടലിൽ ചാടി യുവതി ജീവനൊടുക്കി
Monday, July 15, 2024 8:39 PM IST
മുംബൈ: മുംബൈയിൽ മറൈൻ ഡ്രൈവിൽ നിന്നും കടലിൽ ചാടി യുവതി ജീവനൊടുക്കി. മംമ്താ കദം(23)ആണ് മരിച്ചത്.
വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനാംഗങ്ങളും ഉച്ചയോടെ സ്ഥലത്തെത്തി മംമ്ത കദമിനെ അടുത്തുള്ള ജിടി ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ എത്തുമ്പോഴേക്കും അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇവർ ചാടിയ സ്ഥലത്തു നിന്നും ലഭിച്ച ബാഗിൽ നിന്നുമാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഒരു പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരിയായ ഇവർ ജോലിക്കു പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയത്.
മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇവർ ജീവനൊടുക്കിയതെന്ന് കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.