വി​ഴി​ഞ്ഞം: ഭാ​ര്യ​യും മ​ക്ക​ളും നോ​ക്കി​നി​ൽ​ക്കെ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തിര​ച്ചി​ൽ തു​ട​രു​ന്നു. തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻഫോ​ഴ്സ്മെ​ന്‍റും ഞായറാഴ്ച രാ​ത്രി നി​ർ​ത്തി​വ​ച്ച തിര​ച്ചി​ൽ ഇ​ന്ന് രാ​വി​ലെ മു​ത​ൽ പു​നഃ​രാ​രം​ഭി​ച്ചു.

ചൊ​വ്വ​ര എസ്ബിഐ ബാ​ങ്കി​ന് സ​മീ​പം തേ​രി​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്ന അ​ന​ന്തുവിനെ​യാ​ണ് (26) കാ​ണാ​താ​യ​ത്. ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും കാ​റ്റും തിര​ച്ചി​ലി​ന് വലിയ തടസം സൃഷ്ടിച്ചിരുന്നു.

ഞായറാഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തി​ന് സ​മീ​പം മു​ല്ലൂ​ർ ക​രി​ക്കാ​ത്തി ബീ​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് തു​റ​മു​ഖ​ത്ത് ആ​ദ്യ​മെ​ത്തി​യ ക​പ്പ​ൽ കാ​ണാ​ൻ എത്തിയതായിരുന്നു അനന്തു.