കോപ്പ അമേരിക്ക ഫൈനല്‍ അധികസമയത്തേക്ക്...
Monday, July 15, 2024 9:17 AM IST
മയാമി: കോപ്പ അമേരിക്കയിലെ അര്‍ജന്റീന-കൊളംമ്പിയ ഫൈനല്‍ മുഴുവന്‍ സമയം തികച്ചപ്പോള്‍ ഇരു ടീമുകളും സമനിലയില്‍. കളിയുടെ നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചതിനാല്‍ എക്സ്ട്രാ ടൈം വിജയികളെ തീരുമാനിച്ചേക്കാം. 30 മിനിറ്റാണ് എക്സ്ട്രാ ടൈം.
ഫ്ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് കൊളംമ്പിയ കാഴ്ചവെച്ചത്.
മത്സരത്തിന്റെ 66-ാം മിനിറ്റില്‍ പരിക്കേറ്റ മെസി മടങ്ങിയിരുന്നു. പൊട്ടിക്കരഞ്ഞാണ് താരം കളംവിട്ടത്.
23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ഏഞ്ചല്‍ ഡി മരിയയ്ക്കായി കപ്പ് നേടാനാണ് അര്‍ജന്റീന ഇറങ്ങിയത്.