കോപ്പ അമേരിക്ക ഫൈനല്‍: പാതിവെന്ത് അര്‍ജന്റീന; പരിക്കേറ്റ മെസി കളംവിട്ടു
Monday, July 15, 2024 8:40 AM IST
മയാമി: കോപ്പ അമേരിക്കയിലെ അര്‍ജന്റീന-കൊളംമ്പിയ ഫൈനലില്‍ മത്സരം പൂര്‍ത്തിയാക്കാതെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. മത്സരത്തിന്റെ 66-ാം മിനിറ്റില്‍ പരിക്കേറ്റ മെസിയെ തിരികെ വിളിച്ചു. പൊട്ടിക്കരഞ്ഞാണ് താരം കളംവിട്ടത്.
കോപ്പ അമേരിക്ക ഫൈനല്‍ 75 മിനിട്ടുകള്‍ പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിതസമനിലയിലാണ്. ആദ്യ പകുതിയില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് കൊളംമ്പിയ കാഴ്ചവെച്ചത്.
ഫ്ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.