തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ കാ​ണാ​താ​യ ജോ​യി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. തി​ര​ച്ചി​ലി​നാ​യി നാ​വി​ക സേ​ന സം​ഘം ഇ​ന്ന​ലെ വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രു​ന്നു.

നാ​വി​ക സേ​ന​യു​ടെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സ്‌​കൂ​ബ സം​ഘ​മാ​ണ് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​ന്ന​ലെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ​ഡൈ​വിം​ഗ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ത​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. രാ​ത്രി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദൗ​ത്യം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്.

കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യി​ൽ​വെ ട്രാ​ക്കി​ന് അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ട​ണ​ലി​ൽ ത​ട​യ​ണ കെ​ട്ടി വെ​ള്ളം പ​മ്പ് ചെ​യ്ത് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​രു​ന്നു നീ​ക്ക​മെ​ങ്കി​ലും രാ​ത്രി​യോ​ടെ ഉ​പേ​ക്ഷി​ച്ചു. ത​ട​യ​ണ കെ​ട്ടി​യ​ശേ​ഷം രാ​ത്രി ക​ന​ത്ത മ​ഴ പെ​യ്താ​ൽ ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രു​മെ​ന്ന​തി​നാ​ലാ​ണ് നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്.