മോഷണക്കുറ്റം ആരോപിച്ച് ബിഹാറിൽ12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദിച്ചു
Monday, July 15, 2024 6:49 AM IST
പാട്ന: ബിഹാറിൽ 12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ഒരുകൂട്ടം ആളുകൾ മർദിച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് മർദനം.
മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് കാണാം.
കുട്ടി കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനമെന്നാണ് നിഗമനം. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്ന് കുട്ടിയെ പിടികൂടി റെയിൽവേ ട്രാക്കിൽ എത്തിച്ച് കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
കുട്ടിയെ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകൾ സംഘംചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.