സേവ് സിപിഐ ഫോറം; പാലക്കാട് സിപിഐ വിമതർ സമാന്തര സംഘടന രൂപീകരിച്ചു
Monday, July 15, 2024 12:54 AM IST
പാലക്കാട്: സിപിഐ വിമതർ സമാന്തര സംഘടന രൂപീകരിച്ചു. പാലക്കാടാണ് സംഭവം. സേവ് സിപിഐ ഫോറം എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.
45 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. പാലോട് മണികണ്ഠൻ ആണ് കമ്മിറ്റിയുടെ സെക്രട്ടറി. മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ 500 ൽ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സമാന്തര സംഘടന രൂപീകരിച്ചത്.