കടലില്‍ വീണ യുവാവിനെ കാണാതായി
Sunday, July 14, 2024 11:40 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കാണാനെത്തിയ യുവാവിനെ കടലിൽ കാണാതായി. ഞായറാഴ്ച വൈകുന്നേരം ആറിനുണ്ടായ അപകടത്തിൽ ചൊവ്വര എസ്.ബി.ഐ. റോഡിന് സമീപം അജേഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകനായ അജേഷിനെ(26) ആണ് കാണാതായത്.
പുളിങ്കുടി എആര്‍ ക്യാമ്പിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിന് താഴെയുള്ള കടല്‍ത്തീരത്തെ ആവണങ്ങപാറയില്‍ നിന്നാണ് യുവാവ് വീണത്. കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തിയതായിരുന്നു യുവാവ്.
വിഴിഞ്ഞം പോലീസും കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.