ആശുപത്രിയിൽ വെടിവയ്പ്പ്; ഓരാൾ കൊല്ലപ്പെട്ടു
Sunday, July 14, 2024 9:24 PM IST
ന്യൂഡൽഹി : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ അക്രമി വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജിടിബി ആശുപത്രിയിൽ ഞായറാഴ്ച വൈകുന്നേരം നാലിനുണ്ടായ സംഭവത്തിൽ ഖജൂരിഖാസ് സ്വദേശി റിയാസുദ്ദീൻ (32) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 23 നാണ് റിയാസുദ്ദീൻ ചികിത്സക്കായി അഡ്മിറ്റായത്. റിയാസുദ്ദീനെ ഡോക്ടർ പരിശോധിച്ചിരുന്ന സമയത്തായിരുന്നു വെടിവെപ്പ്. ഡോക്ടർ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ വെടിയേറ്റില്ല.
സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.