പെട്രോൾ പമ്പിൽ അതിക്രമം; പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്
Sunday, July 14, 2024 7:46 PM IST
കണ്ണൂർ: പെട്രോൾ അടിച്ചിട്ട് പണം നൽകാതെ പന്പിൽ അതിക്രമം കാണിച്ച പോലീസുകാരനെതിരെ കേസ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സന്തോഷിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി ഇയാൾ സ്റ്റേഷൻ വരെ കാർ ഓടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം.
പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു.