ജോയിയെ കണ്ടെത്താൻ തീവ്രശ്രമം; വെള്ളം പമ്പ് ചെയ്ത് മാലിന്യം നീക്കും
Sunday, July 14, 2024 5:10 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. സ്കൂബ ടീം അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധനയിലും ജോയിയെ കണ്ടെത്താനായില്ല.
ടണലിൽ മാലിന്യം കട്ടപിടിച്ചിരിക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുസഹമാക്കുകയാണെന്ന് സ്കൂബ ഡൈവിംഗ് സംഘം പറഞ്ഞു. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിടാന്‍ ശ്രമം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
തിരച്ചിലിനായി കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബ ടീമും തിരുവനന്തപുരത്ത് എത്തി. വൈകുന്നേരം ആറോടെ നേവി സംഘം തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതർ പറഞ്ഞു.