കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
Sunday, July 14, 2024 4:54 PM IST
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കാസർഗോഡ് ജില്ലയിലെ കോളജുകൾക്ക് തിങ്കളാഴ്ചത്തെ അവധി ബാധകമല്ലെന്ന് കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.
മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.