ജോയി കണ്ടെത്താൻ തിരച്ചിൽ തുടരുന്നു; നാവികസേന വൈകിട്ടോടെയെത്തും
Sunday, July 14, 2024 2:46 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താൻ നാവിക സേന എത്തും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. അഞ്ച് മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക.
എൻഡിആർഎഫ് സംഘവും തിരിച്ചിലിനുണ്ട്. തോട്ടിലെ മാലിന്യ കൂമ്പാരമാണ് തിരച്ചിലിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നത്.