വിവാഹ സദ്യയിൽ മീൻ ഇല്ല; വധുവിന്റെ ബന്ധുക്കളെ പഞ്ഞിക്കിട്ട് വരനും സംഘവും
Sunday, July 14, 2024 11:34 AM IST
ലക്നോ: വിവാഹ സദ്യയിൽ മീൻ ഇല്ലാത്തതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയയിൽ ഈ മാസം 11നാണ് സംഭവം.
വിവാഹത്തിന് പിന്നാലെ വരന്റെ ആളുകൾ ഭക്ഷണം കഴിക്കാനിരുന്നു. എന്നാൽ സദ്യയിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒന്നും തന്നെ സദ്യയിൽ ഇല്ലന്ന് അറിഞ്ഞ വരന്റെ ആളുകൾ പ്രശ്നമുണ്ടാക്കി.
തുടർന്ന വരനും ആളുകളും വധുവിന്റെ പക്ഷത്തെ ആളുകളെ മർദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.