ചെങ്ങമനാട്ടെ കൗമാരക്കാരന്റെ ആത്മഹത്യ; ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കും
Sunday, July 14, 2024 10:24 AM IST
കൊച്ചി: ചെങ്ങമനാട്ട് 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം. ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ പരിശോധിക്കാനാണ് തീരുമാനം. കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഈ തീരുമാനത്തിലെത്തിയത്. കൂടാതെ, കുട്ടിയുടെ മരണത്തിന് കാരണമായത് ഓൺലൈൻ ഗെയിം ആയിരിക്കുമെന്ന് ബന്ധുക്കളും പോലീസിന് മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന് ആഗ്നല്‍ (14)തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം.
വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.