ദൗത്യം രണ്ടാം ദിനം; ജോയിക്കായുള്ള തിരച്ചിൽ തുടരുന്നു
Sunday, July 14, 2024 8:55 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍ഫ് സംഘം നേതൃത്വം നല്കുന്ന തിരച്ചിലിൽ റോബോട്ടിക് യന്ത്രത്തിന്റെയും സഹായമുണ്ട്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ജോയിയെ കാണാതായത്. സംഭവം നടന്ന് 20 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. ആദ്യം മാലിന്യം നീക്കം ചെയ്തതശേഷമായിരിക്കും ടണലിനുള്ളിലെ തിരച്ചില്‍ നടത്തുക. മാലിന്യം നീക്കം ചെയ്യാനാണ് റോബോട്ടുകളുടെ സഹായം തേടിയത്.
മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യാനാണ് ശ്രമമെന്നും ചെളിയും മാലിന്യവുമുള്ളതിനാല്‍ ജോയി അധികം മുന്നിലേക്ക് പോകാൻ സാധ്യതയില്ലെന്നും എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ പ്രതീഷ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒന്ന് വരെ തിരച്ചില്‍ നടന്നെങ്കിലും കാണാതായ ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് തിരച്ചിൽ താത്കാലികമായി നിർത്തിവയ്ക്കുകയും രാവിലെ പുനരാരംഭിക്കുകയുമായിരുന്നു.