വാഹനാപകടം; മുക്കത്ത് ഒരാൾ മരിച്ചു
Sunday, July 14, 2024 8:44 AM IST
കോഴിക്കോട്: മുക്കത്തിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
റോഡ് കുറുകെ കടക്കുന്നതിനിടെ മുക്കം ഭാഗത്തു നിന്നും വന്ന കാർ താജുദീനെ ആദ്യം ഇടിച്ചിട്ടു. കൂടാതെ പിന്നാലെ വന്ന രണ്ട് കാറുകളും താജുദീനെ ഇടിച്ചു.
ഗുരുതരമായി പരിക്കേറ്റ താജുദീനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.