കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലില്‍ ഉറുഗ്വെയ്ക്ക് ജയം
Sunday, July 14, 2024 8:04 AM IST
നോര്‍ത്ത് കരോലിന: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയ്ക്ക് ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനഡയെയാണ് ഉറുഗ്വെ തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ഉറുഗ്വെയുടെ നാല് താരങ്ങള്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ കാനഡയുടെ ഇസ്മയില്‍ കൊനെയുടെയും അല്‍ഫോണ്‍സൊ ഡേവിസിന്റെയും ഷോട്ടുകള്‍ ലക്ഷ്യംകണ്ടില്ല. ഇതോടെയാണ് ടൂര്‍ണമെന്റിൽ ലൂയി സുവാരസും സംഘവും മൂന്നാമതെത്തിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഉറുഗ്വെയുടെ റോഡഗ്രിഗൊ ബെന്റാന്സറാണ് ആദ്യം ഗോള്‍ നേടിയത്. 22-ാം മിനിറ്റില്‍ കാനഡ തിരിച്ചടിച്ചു.ഇസ്മായില്‍ കൊനെയാണ് മറുപടി ഗോള്‍ നേടിയത്.
80-ാം മിനിറ്റില്‍ ജൊനാഥന് ഡേവിഡിന്റെ ഗോളിലൂടെ കാനഡ മുന്നിലെത്തി. മൂന്നാം സ്ഥാനം ഉറപ്പിച്ച് മുന്നേറിയിരുന്ന കാനഡയുടെ പ്രതീക്ഷകള്‍ ലൂയി സുവാരസ് തകര്‍ത്തു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ഗോള്‍ നേടിയതോടെ ഇരു ടീമുകളും വീണ്ടും ഒപ്പത്തിനൊപ്പമെത്തി.
ഫൈനന്‍ വിസില്‍ മുഴങ്ങിയപ്പോൾ ഇരു ടീമിനും രണ്ട് ഗോള്‍ വീതമാണ് ഉണ്ടായിരുന്നത്. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.