പിഎസ്സി അംഗത്വത്തിന് കോഴ; പ്രമോദ് കോട്ടൂളി ഇന്ന് പോലീസിൽ പരാതി നൽകും
Sunday, July 14, 2024 6:34 AM IST
കോഴിക്കോട്: കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി നിയമ നടപടിയുമായി മുന്നോട്ട്. പിഎസ്സി അംഗത്വത്തിന് കോഴവാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി ഇന്ന് പോലീസിൽ പരാതി നൽകും.
തനിക്ക് എതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക് പണം നൽകിയെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകുക. അതേസമയം അഴിമതി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്റെ അടുത്ത നീക്കത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്.
ഇന്നലെ പാർട്ടിക്ക് പരാതി നൽകിയ ശ്രീജിത്തിന്റെ വീടിന് മുന്നിൽ കുടുംബവുമായെത്തി പ്രമോദ് പ്രതിഷേധ സമരം നടത്തിയിരുന്നു.