ജോയിക്കായി തിരച്ചിൽ രാവിലെ പുനരാരംഭിക്കും; റോബോട്ടിക് സംഘവും എൻഡിആർഎഫും രംഗത്ത്
Sunday, July 14, 2024 1:20 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ രാവിലെ പുനരാരംഭിക്കും. ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ രാവിലെ ആറിന് പുനരാരംഭിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് തിരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്. എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവർ ചേർന്നാണ് ജോയിക്കായി തിരച്ചിൽ നടത്തുക. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള മാലിന്യം നീക്കം രാത്രി വൈകിയും തുടരുന്നുണ്ട്.
ശനിയാഴ്ച രാവിലെ 11. 30നാണ് അപകടമുണ്ടായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനാണ് മാരായിമുട്ടം സ്വദേശിയായ ജോയ്(42). തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് ജോയിയെ കാണാതായത്.