സ്കൂട്ടറിനുപിന്നിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
Saturday, July 13, 2024 11:19 PM IST
തിരുവനന്തപുരം: തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. പൂന്തുറ ആലുകാട് സ്വദേശി ബി. ബീന (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം.
ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ ബീനയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.
ബീനയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.