ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് മിന്നുന്ന ജയം
Saturday, July 13, 2024 11:00 PM IST
ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് മിന്നുന്ന ജയം. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും 10 സീറ്റിൽ ജയിച്ചപ്പോൾ ആകെ രണ്ടു സീറ്റാണ് ബിജെപിക്കു കിട്ടിയത്.
മൂന്നു സിറ്റിംഗ് സീറ്റുകളിലും ബിജെപിയും ഒരു സീറ്റിൽ സഖ്യകക്ഷിയായ ജെഡിയുവും തോറ്റു. ബിഹാറിലെ ഒരു സീറ്റിൽ സ്വതന്ത്രൻ ജയിച്ചു.
അയോധ്യയ്ക്കു പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥിലും ബിജെപി തോറ്റു. ഹിമാചൽ പ്രദേശിലെ മൂന്നിൽ രണ്ടിലും കോണ്‍ഗ്രസ് നേടിയ വിജയം സംസ്ഥാന സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കി.
ഹിമാചലിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രി സുഖ്ദേവ് സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂർ ഡെഹ്റ മണ്ഡലത്തിൽ ജയിച്ചു.