തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ രാ​ഷ്‌​ട്രീ​യ​മു​ത​ലെ​ടു​പ്പു ന​ട​ത്താ​ൻ ശ്ര​മ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മാ​ന്യ​മാ​യി പ​രി​ഹാ​രം ക​ണ്ട വി​ഷ​യ​ത്തി​ൽ വീ​ണ്ടും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രീ​ഡി​ഗ്രി​ക്കോ പ്ല​സ് വ​ണ്ണി​നോ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ച കാ​ലം ഒ​രു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്ത​ത് 2015 മാ​ർ​ച്ചി​ൽ ആ​ണ്.

ആ ​വ​ർ​ഷം 4,61,825 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. ആ​കെ 3,80,105 കു​ട്ടി​ക​ൾ​ക്കാ​ണു പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. അ​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ൽ 60,045 സീ​റ്റും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 38,932 സീ​റ്റും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ 78,236 സീ​റ്റും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 43,142 സീ​റ്റും ഉ​ണ്ട്.

ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 331 ഉം ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 398 ഉം ​മ​ല​പ്പു​റം ജി​ല്ല​യി​ൽ 169 ഉം ​സ​യ​ൻ​സ് സീ​റ്റു​ക​ൾ മി​ച്ച​മു​ണ്ട്. ഇ​പ്പോ​ൾ മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി പു​തി​യ​താ​യി അ​നു​വ​ദി​ച്ച 138 ബാ​ച്ചു​ക​ളി​ലാ​യി 8,280 കു​ട്ടി​ക​ൾ​ക്ക് കൂ​ടി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ര​യെ​ല്ലാം സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​യ്തി​ട്ടും അ​തി​നോ​ട് നി​സ​ഹ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ചി​ല​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.