തലസ്ഥാനത്ത് തൊഴിലാളിയെ കാണാതായ സംഭവം; രക്ഷാപ്രവര്‍ത്തനം ദുഷ്കരം
Saturday, July 13, 2024 2:52 PM IST
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ആളെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ കാണാതായ ആളെ കണ്ടെത്താനായില്ല.
നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തിരച്ചിൽ നടത്തുന്നത്. മാലിന്യം നീക്കിയ ശേഷമാണ് ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിവേ ലൈൻ കടന്ന് പോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്നുപോകുന്നുണ്ട്.
സ്റ്റേഷന് കുറുകെ ട്രാക്കിനടിയിൽ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടം ടണൽ പോലെയാണ്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം മേയർ ആര്യാ രാജേന്ദ്രനും സ്ഥലത്ത് എത്തിയിട്ടുണ്ട്.