കൊച്ചിയില്‍10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയില്‍
Saturday, July 13, 2024 2:24 PM IST
കൊച്ചി: ചെങ്ങമനാട് 10-ാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കപ്രശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന് അഗ്നല്‍ (15)ആണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുമ്പാശേരി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം വൈകുന്നേരം നാലിന് കപ്രശേരി ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.